18 February 2026, Wednesday

Related news

February 18, 2026
February 11, 2026
February 11, 2026
February 6, 2026
February 6, 2026
February 3, 2026
February 2, 2026
January 31, 2026
January 28, 2026
January 28, 2026

പത്തനംതിട്ടയിലെ യുവതിയുടെ ആത്മഹത്യ: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കസ്റ്റഡിയിൽ

Janayugom Webdesk
പത്തനംതിട്ട
February 18, 2026 11:01 am

ഭർതൃവീട്ടിൽ 35കാരി ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം പോരുവഴി സ്വദേശിയായ ഇയാളെ ഏനാത്ത് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഈ മാസം 14നായിരുന്നു യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിന് പിന്നാലെ യുവതിയുടെ ബന്ധുക്കൾക്ക് ലഭിച്ച ആത്മഹത്യാക്കുറിപ്പാണ് സുഹൈലിലേക്ക് അന്വേഷണം എത്തിച്ചത്. തന്റെ മരണത്തിന് കാരണം സുഹൈൽ ആണെന്ന് യുവതി കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തുന്ന കാര്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.