18 February 2026, Wednesday

Related news

February 18, 2026
February 11, 2026
January 27, 2026
January 8, 2026
January 4, 2026
January 3, 2026
December 4, 2025
December 3, 2025
November 29, 2025
October 23, 2025

ഷാഫി പറമ്പിലിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

Janayugom Webdesk
തിരുവനന്തപുരം
February 18, 2026 3:10 pm

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ സ്വീകരണ വേദിയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ വിമര്‍ശനവുമായി മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍. അത്തരമൊരു പൊതുവേദിയില്‍ വച്ച് നേതാക്കള്‍ക്കിടിയില്‍ ഉന്തും തള്ളും ഉണ്ടാകുവാന്‍ പാടില്ലായിരുന്നുവെന്നും ഷാഫി കൂടുതല്‍ സംയമനം പാലിക്കേണ്ടായിരുന്നുവെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു .പ്രസംഗിക്കാൻ വിളിക്കാത്തതിലുള്ള അമർഷമാണ് ഷാഫിയെ പ്രകോപിപ്പിച്ചത്. 

എന്നാൽ അത്തരം വലിയൊരു സദസ്സിനെ സാക്ഷിനിർത്തി ഇത്തരത്തിൽ ക്ഷോഭിക്കുന്നത് ഉചിതമല്ല. ഷാഫിക്കുണ്ടായത് പെട്ടെന്നുണ്ടായ ക്ഷോഭമാണെന്നും യൂ മസ്റ്റ് കൺട്രോൾ യുവർ സെൽഫ് എന്ന് താൻ അപ്പോൾ തന്നെ അദ്ദേഹത്തോട് പറഞ്ഞതായും മുല്ലപ്പള്ളി വെളിപ്പെടുത്തി. സ്റ്റേജിൽ ആളുകളെ കയറ്റുന്ന കാര്യത്തിൽ സംഘാടകർക്ക് നിയന്ത്രണം വേണമായിരുന്നുവെന്നും അത് ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അതേസമയം, സംഘർഷത്തിനിടെ താൻ താഴെ വീണു എന്ന വാർത്തകൾ മുല്ലപ്പള്ളി നിഷേധിച്ചു. ഞാൻ സ്റ്റേജിൽ വീണിട്ടില്ല, അവിടെയുണ്ടായിരുന്ന നല്ലൊരു സോഫയിൽ ഇരുന്നതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.