
ഇന്ത്യയിലെ എഐ ഇംപാക്ട് ഉച്ചകോടയില്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകരന് ബില്‍ഗേറ്റ്സ് പങ്കെടുക്കില്ല. എപസ്റ്റീന് ഫയലുകളില്‍ പേരുള്ള ബില്‍ഗേറ്റ്സിനെ ഉച്ചകോടിയില്‍ പങ്കെടുപ്പിക്കുന്ന മോഡി സര്‍ക്കാര്‍ നടപടി വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പിന്മാറ്റം. ബില്‍ഗേറ്റ്സ് ഉച്ചകോടിയില്‍ പങ്കെുടുക്കില്ലെന്ന് ഗേറ്റ്സ് ഫൗണ്ടേഷന് അറിയിച്ചു.
ബിൽഗേറ്റ്സും ബാലപീഡകൻ ജെഫ്രി എപ്സ്റ്റീനും തമ്മിൽ അടുത്തബന്ധമാണ് പുലർത്തിയിരുന്നതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ, എഐ ഉച്ചകോടിയിൽ ബിൽഗേറ്റ്സിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യം ശക്തമായിരുന്നു. എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേയും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെയും പേരുകൾ പരാമർശിച്ചിട്ടുള്ള വിവരം പുറത്തുവന്നത് കേന്ദ്രസർക്കാരിന് നാണക്കേടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.