
തീവ്ര വലതുപക്ഷ പ്രവര്‍ത്തകന്റെ മരണത്തില്‍ ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പുകളെയും ഇടതുപക്ഷ ഫ്രാൻസ് അൺബോവ്ഡ്നെ (എൽഎഫ്ഐ) യും ലക്ഷ്യമിട്ട് ആസൂത്രിത ആക്രമണം. എൽഎഫ്ഐ എംഇപി റിമ ഹസൻ പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ വേദിക്ക് സമീപമാണ് നിയോ-നാസി ഗ്രൂപ്പായ അലോബ്രോജസ് ബർഗോയിനിലെ ആക്ടിവിസ്റ്റായിരുന്ന ക്വെന്റിൻ ഡെറാങ്ക് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് എൽഎഫ്ഐക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാജ പ്രചാരണം നടക്കുന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ, വലതുപക്ഷ രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ച് വ്യാജ പ്രചരണങ്ങളും ആരംഭിച്ചിട്ടുണ്ട്.
എൽഎഫ്‌ഐയുടെ ദേശീയ, പ്രാദേശിക ആസ്ഥാനങ്ങൾ, വരാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ഓഫിസുകൾ എന്നിവയുൾപ്പെടെ ആക്രമിക്കപ്പെട്ടു. ബോംബ് ഭീഷണിയെത്തുടർന്ന് പാർട്ടിയുടെ പാരിസ് ഓഫിസ് ഒഴിപ്പിച്ചു. മറ്റ് ഓഫിസുകൾ പെയിന്റ് ഉപയോഗിച്ച് നശിപ്പിച്ചു. നിരവധി എൽഎഫ്‌ഐ അംഗങ്ങൾക്ക് ഭീഷണി സന്ദേശങ്ങളും ലഭിച്ചു. എൽഎഫ്‌ഐക്ക് പുറമേ, വിദ്യാർത്ഥി യൂണിയനുകൾ, ജ്യൂൺ ഗാർഡ് എന്ന ഗ്രൂപ്പ്, മറ്റ് അനുബന്ധ സംഘടനകളംഎന്നിവയും ഡെറാങ്കുവിന്റെ മരണത്തിന് ഉത്തരവാദികളാണെന്നാണ് തീവ്ര വലതുപക്ഷ സംഘങ്ങളുടെ പ്രചാരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.