20 February 2026, Friday

Related news

February 20, 2026
February 19, 2026
February 19, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 16, 2026
February 15, 2026
February 14, 2026

അമേരിക്കയുടെ ആണവ വ്യവസ്ഥകൾ അംഗീകരിക്കണം; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

Janayugom Webdesk
വാഷിങ്ടൺ
February 20, 2026 8:44 am

ആണവ നിർവ്യാപന ചർച്ച പുരോഗമിക്കുന്നതിനിടെ ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ ആണവ വ്യവസ്ഥകൾ അംഗീകരിക്കണമെന്നും ഇതിനായി 10 ദിവസത്തെ സമയം നൽകുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി. യൂറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായി നിർത്തണം. ബാലിസ്റ്റിക് മിസൈൽ പദ്ധതി ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനെതിരെ സൈനിക നടപടിക്ക് സജ്ജമെന്ന് പെന്റഗൺ അറിയിച്ചിട്ടുണ്ട്. അതേസമയം, ഇറാനെ ട്രംപ് ഭീഷണിപ്പെടുത്തുന്നു എന്ന് ഐക്യരാഷ്ട്ര സഭയ്ക്ക് അയച്ച കത്തിൽ ഇറാൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.