
പാലാ മുരിക്കുംപുഴയിൽ വീണ്ടും കൊലപാതകം. കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശിയായ ഷാജി യാണ് ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. 45 വയസ്സായിരുന്നു. ഒപ്പം താമസിച്ചിരുന്ന പ്രതി ശ്യാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാക്ക് തർക്കത്തെ തുടർന്ന് ശ്യാമിന്റെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവർ തമ്മിൽ മുൻപും വഴക്ക് പതിവായിരുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഒപ്പം താമസിച്ചിരുന്നവരെ പൊലീസ് ചോദ്യം ചെയ് വരുന്നു. എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. കുറച്ചുനാളുകൾ മുമ്പ് ഇവിടെ തന്നെയാണ് തൊഴിലാളികൾ തമ്മിലുള്ള കശപിശയെ തുടർന്ന് മറ്റൊരാളും കൊല്ലപ്പെട്ടിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.