20 February 2026, Friday

Related news

February 20, 2026
February 20, 2026
February 19, 2026
February 19, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

വിവാഹവാഗ്ദാനം നല്‍കി പീഡനം; ഇന്‍സ്റ്റവ്‌ളോഗര്‍ പിടിയില്‍

Janayugom Webdesk
തൃശൂര്‍
February 20, 2026 6:29 pm

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന മൂന്ന് യുവതികളുടെ പരാതിയില്‍ ഇന്‍സ്റ്റവ്‌ളോഗര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി യദു ഗിരീഷാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്‌സുള്ള വ്‌ളോഗറാണ് യദു ഗിരീഷ്. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. 

യുവതികളുമായി അടുപ്പം സ്ഥാപിച്ച ശേഷം പല സ്ഥലങ്ങളിലും വിളിച്ചുവരുത്തി പ്രതി പീഡിപ്പിച്ചതായിയാണ് പരാതി. ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികളുണ്ടെന്ന് തൃശൂര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് അറിയിച്ചു. യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ചായിരുന്നു ഭീഷണി. യുവതികളില്‍ നിന്ന് പണം വാങ്ങിയതായും പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തില്‍ 15 യുവതികള്‍ കൂടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഈ യുവതികളുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.