
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധിക തീരുവയ്ക്കും പകരച്ചുങ്കത്തിനും തിരിച്ചടി. നിയമനടപടി സുപ്രീം കോടതി റദ്ദാക്കി. നിയമ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. ട്രംപിന്റേത് അധികാരപരിധി ലംഘനമാണെന്നും സുപ്രീം കോടതകി വിധി പറയുന്നു.
ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാനുള്ള ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐഇഇപിഎ‑1977) ആയുധമാക്കിയാണ് ചുങ്കം അടിച്ചേല്‍പ്പിച്ചതെന്നും നിരീക്ഷിച്ചു. നികുതി വർധനവ് ബാധിച്ച പ്രമുഖ കമ്പനികളും, ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിലുള്ള 12 സംസ്ഥാനങ്ങളും ഹര്‍ജി നൽകിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ഇടപെട്ടത്.
ഐഇഇപിഎ ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികൾ അടിച്ചേൽപ്പിക്കാൻ പ്രസിഡന്റിന് അധികാരമില്ല. അതിനായിയുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇല്ലെന്നും കോടതി വ്യക്തമാക്കി. താരിഫ് ചുമത്താനുള്ള അധികാരം യുഎസ് ഭരണഘടന കോൺഗ്രസിനാണ് നൽകിയിട്ടുള്ളതെന്നും ഇക്കാര്യത്തിൽ പ്രസിഡന്റിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.