21 February 2026, Saturday

Related news

February 21, 2026
February 21, 2026
February 21, 2026
February 21, 2026
February 21, 2026
February 20, 2026
February 20, 2026
February 20, 2026
February 20, 2026
February 20, 2026

യുവതിയെ കൊളുത്തി കൊന്ന സംഭവം; ഭര്‍തൃമാതാവിനും സഹോദരനും ജീവപര്യന്തം

Janayugom Webdesk
തിരുവനന്തപുരം
February 21, 2026 9:08 pm

യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തിൽ അമ്മയ്ക്കും മകനും ജീവപര്യന്തവും തടവ്. പാങ്ങോട് അപ്പൂപ്പൻപാറ സ്വദേശിയായ സിന്ധു കൊല്ലപ്പെട്ട കേസിലാണ് ഒന്നും രണ്ടും പ്രതികളായ ഭർത്താവിന്റെ സഹോദരൻ സാഗർ, ഭർത്താവിന്റെ അമ്മ റാഹിലാ ബീവി എന്നിവരെ നെടുമങ്ങാട് എസ്‍സി-എസ്ടി കോടതി ശിക്ഷിച്ചത്. കൂടാതെ പ്രതികള്‍ക്ക് 50,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. 

2016 ഡിസംബർ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. സാജനുമായുണ്ടായിരുന്ന ബന്ധം തുടരാൻ താൽപ്പര്യമില്ലാതിരുന്നതിനാലാണ് സിന്ധുവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഭർത്താവ് സാജൻ സിന്ധുവിനെയും മകളേയും വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മടങ്ങി. പിന്നാലെയാണ് സഹോദരനും അമ്മയും ചേർന്ന് സംസാരിക്കുകയും തർക്കമായതോടെ തീ കൊളുത്തുകയും ചെയ്തത്. 11 വയസുള്ള മകളുടെ മുന്നില്‍ വച്ചാണ് പ്രതികള്‍ തീകൊളുത്തി സിന്ധുവിനെ കൊലപ്പെടുത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.