
മണിക്കൂറുകൾ നീണ്ടുനിന്ന അനിശ്ചിതങ്ങൾക്കൊടുവിൽ ഓപ്പറേഷൻ ‘സുഭാഷ്’ മ്യാവു’ വിജയം. കൊച്ചി മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ച് താഴെ എത്തിച്ചതോടെ നാട്ടുകാരുടെ കണ്ണിൽ തിളങ്ങിയത് ആശ്വാസത്തിന്റെ തിളക്കം. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മെട്രോ സർവീസുകൾ അവസാനിച്ചതിന് പിന്നാല, 12 മണിയോടെ മെട്രോ പാതയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് രക്ഷാപ്രവർത്തനം പുനഃരാരംഭിച്ചത്.
പൂച്ചയ്ക്കുള്ള കൂട് തൂണിന് മുകളിൽ എത്തിച്ചിരുന്നു. ഫയർഫോഴ്സ് സംഘം മുകളിലേക്ക് കയറിയാണ് പൂച്ചയെ താഴെയിറക്കിയത്. പൂച്ചക്ക് പരിക്കേൽക്കാതിരിക്കാൻ താഴെ വല വിരിച്ചിരുന്നു. പൂച്ചയെ ലഭിച്ചതോടെ ഒത്തുകൂടിയവർ ആഹ്ലാദം പ്രകടിപ്പിച്ചു. പിന്നീട് പൂച്ചയെ അനിമൽ റെസ്ക്യൂ ആംബുലൻസിൽ കൊണ്ടുപോയി. ക്രെയിൻ അടക്കം സജ്ജമാക്കിയായിരുന്നു രക്ഷാപ്രവർത്തനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.