22 February 2026, Sunday

Related news

February 22, 2026
February 10, 2026
February 8, 2026
January 19, 2026
January 14, 2026
January 13, 2026
January 12, 2026
January 10, 2026
January 1, 2026
December 31, 2025

ജാമ്യ ഉത്തരവ് കേസിനെ ബാധിക്കും; തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യത്തിനെതിരെ എസ്ഐടി

Janayugom Webdesk
തിരുവനന്തപുരം
February 22, 2026 2:03 pm

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യ ഉത്തരവിനെതിരെ പ്രത്യേക അന്വേഷണ സംഘം. ഉത്തരവിലെ പരാമര്‍ശങ്ങള്‍ കേസില്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ജാമ്യ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെടാൻ നീക്കമുണ്ട്. തന്ത്രിക്കെതിരെ തെളിവുകൾ ഇല്ലെന്ന് കൊല്ലം വിജിലൻസ് കോടതി പറഞ്ഞിരുന്നു. 

ഈ ഉത്തരവിനെതിരെയാണ് എസ്ഐടി ഹൈക്കോടതിയെ സമീപിക്കുക. ഉത്തരവിലെ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാണ് എസ്ഐടിയുടെ ആവശ്യം എന്നാൽ അത് നിലവിൽ സാധ്യതയില്ല. ഡിജിപിയുടെ സംസാരിച്ച ശേഷം നിയമോപദേശം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾക്കായി മുന്നോട്ട് പോകാനാണ് എസ്ഐടിയുടെ തീരുമാനം. പൂജകൾ ഉൾപ്പെടെയുള്ള താന്ത്രികപരമായുള്ള കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതല. ഇക്കാര്യം ദേവസ്വം മാനുവലിൽ വ്യക്തമാണ്. തന്ത്രിക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലന്നും ഉത്തരവിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.