
കേരള സ്‌റ്റോറി 2 ഗോസ് ബിയോണ്ട് എന്ന ചിത്രം വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ചിത്രത്തിലെ ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗത്തിനെതിരെയടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നത്. ചിത്രത്തിനെതിരെ നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്. ഇപ്പോളിതാ കേരള സ്റ്റോറി 2 വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും.
ഫിലിംഫെയര്‍ സൗത്തിനായി കഴിഞ്ഞ ദിവസം കേരളത്തിലെത്തിയപ്പോഴാണ് അനുരാഗ് കശ്യപിന്റെ പ്രതികരണം. പ്രൊപ്പഗാണ്ട ചിത്രമെന്നാണ് അനുരാഗ് കശ്യപ് കേരള സ്റ്റോറി 2വിനെ വിശേഷിപ്പിച്ചത്.
”ദ കേരള സ്റ്റോറി 2 ഒരു ബുള്‍ഷിറ്റ് പ്രൊപ്പഗാണ്ടയാണ്” എന്നായിരുന്നു അനുരാഗ് പറഞ്ഞത്. ”ഇങ്ങനെ ആരെങ്കിലും ബീഫ് കഴിപ്പിക്കുമോ? കിച്ച്ഡി പോലും ആരും ഇങ്ങനെ കഴപ്പിക്കില്ല. അവര്‍ക്ക് പണമുണ്ടാക്കുകയും പലരേയും സന്തോഷിപ്പിക്കുകയും ചെയ്യണം.
ആളുകളെ ഭിന്നിപ്പിക്കണം. നിര്‍മാതാവ് അത്യാഗ്രഹിയാണ്. അയാള്‍ക്ക് പമണുണ്ടാക്കിയാല്‍ മതി” എന്നാണ് ചിത്രത്തിന്റൈ നിര്‍മാതാവിനെതിരെ അനുരാഗ് പറഞ്ഞത്. ഫെബ്രുവരി 27 നാണ് കേരള സ്റ്റോറി തിയേറ്ററിലെത്തുക. കാമാഖ്യ നാരായണ സിങ് ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. വിപുല്‍ ഷാ ആമ് സിനിമയുടെ നിര്‍മാണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.