22 February 2026, Sunday

Related news

February 22, 2026
February 22, 2026
February 22, 2026
February 22, 2026
February 21, 2026
February 21, 2026
February 21, 2026
February 21, 2026
February 21, 2026
February 20, 2026

കൊല്ലത്ത് വീട് ഇടിഞ്ഞ് വീണ് 12കാരന് പരിക്ക്

Janayugom Webdesk
കൊല്ലം
February 22, 2026 3:04 pm

കൊല്ലത്ത് വീട് ഇടിഞ്ഞ് വീണ് 12കാരന് പരിക്ക്. കോട്ടവട്ടം സ്വദേശി വിനോദിന്റെ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വിനോദും ഭാര്യയും രണ്ട് മക്കളും വീട്ടിനുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്നു. കാലപ്പഴക്കം കാരണം ചോർച്ചയുണ്ടായ വീടിന്‍റെ മേൽക്കൂരയിൽ ടാർപ്പോളിൽ കെട്ടിയിരുന്നു. മൺകട്ട ഉപയോഗിച്ച് കെട്ടിയ വീടിന്റെ ചുമരുകളും വിള്ളല്‍ വന്ന നിലയിലായിരുന്നു. വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ 12വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar