22 February 2026, Sunday

Related news

February 22, 2026
February 20, 2026
February 19, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026

ഹൈദരാബാദിൽ ഫെരാരിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം; മൂന്ന് പേർക്ക് പരിക്ക്

Janayugom Webdesk
ഹൈദരാബാദ്
February 22, 2026 6:41 pm

നിയന്ത്രണം വിട്ട ഫെരാരി കാർ ഇടിച്ച് ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ മൂന്ന് പേർക്ക് പരിക്ക്. ഞായറാഴ്ച റോഡ് നമ്പർ 45ൽ പ്രമുഖ തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണയുടെ വീടിന് സമീപത്താണ് അപകടം നടന്നത്. ഏകദേശം 3.5 മുതൽ 4 കോടി രൂപ വരെ വിലമതിക്കുന്ന ഫെരാരി കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷം എതിരെ വന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തെത്തുടർന്ന് പിന്നാലെ വന്ന മറ്റ് വാഹനങ്ങളും തകരുകയും പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെടുകയും ചെയ്തു.

അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ പൊലീസ് ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ഇവരുടെ നില നിലവിൽ തൃപ്തികരമാണെന്നാണ് വിവരം. ഇ വെങ്കട്ട രാജ റെഡ്ഡി എന്നയാളുടെ പേരിലാണ് ഫെരാരി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാവാണ് കാർ ഓടിച്ചിരുന്നത്. ഇയാൾ മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കാറിന്റെ ബ്രേക്കിനുണ്ടായ തകരാറും എഞ്ചിൻ തകരാറുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ ജൂബിലി ഹിൽസ് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ട്രാൻസ്‌പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

Kerala State - Students Savings Scheme

TOP NEWS

February 22, 2026
February 22, 2026
February 22, 2026
February 22, 2026
February 22, 2026
February 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar