22 February 2026, Sunday

Related news

February 22, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 6, 2026

വെനസ്വേലയിൽ രാഷ്ട്രീയ തടവുകാർക്ക് മോചനം; അപേക്ഷ നൽകിയത് 1557 പേർ

Janayugom Webdesk
കാരക്കാസ്
February 22, 2026 8:40 pm

വെനസ്വേലയിൽ പുതിയ നിയമത്തിന്റെ ഭാഗമായി രാഷ്ട്രീയ തടവുകാർക്ക് പൊതുമാപ്പ് നൽകാനുള്ള നടപടികൾ വേഗത്തിലാക്കുന്നു. പുതിയ നിയമപ്രകാരം ഇതുവരെ 1,557 തടവുകാർ മോചനത്തിനായി അപേക്ഷ നൽകിയതായി വെനസ്വേലൻ നാഷണൽ അസംബ്ലി പ്രസിഡന്റ് ജോർജ് റോഡ്രിഗസ് അറിയിച്ചു. നൂറുകണക്കിന് തടവുകാരെ ഇതിനോടകം തന്നെ ജയിൽ മോചിതരാക്കിയതായും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ പ്രതിപക്ഷ നേതാവായ ജുവാൻ പാബ്ലോ ഗുാനിപ ഉൾപ്പെടെയുള്ളവർ മോചിതരായവരിൽ ഉൾപ്പെടുന്നു. 

കഴിഞ്ഞ ജനുവരി മൂന്നിന് അമേരിക്കൻ സൈന്യം നടത്തിയ നീക്കത്തിലൂടെ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയിരുന്നു. ഇതിനുപിന്നാലെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാൻ അമേരിക്ക വെനസ്വേലയ്ക്ക് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് ജനുവരി എട്ടിന് തടവുകാരെ വിട്ടയക്കാനുള്ള തീരുമാനം സർക്കാർ പ്രഖ്യാപിച്ചത്. ആകെ 11,000 തടവുകാർക്ക് പുതിയ നിയമത്തിന്റെ ഗുണം ലഭിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

February 22, 2026
February 22, 2026
February 22, 2026
February 22, 2026
February 22, 2026
February 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.