
ഭാഷാപ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്ന മികച്ച പ്രവാസി സംഘടനയ്ക്ക് മലയാളം മിഷൻ ഏർപ്പെടുത്തിയ സുഗതാഞ്ജലി പ്രവാസി പുരസ്‌കാരം കല കുവൈറ്റ് ഏറ്റുവാങ്ങി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‍കൃതി ഭവനിൽ ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ചു നടന്ന ‘മലയാണ്മ 2026’ പരിപാടിയിൽ വച്ചു മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ ജെ സജി, വി കെ പ്രശാന്ത് എംഎൽഎയിൽ നിന്നും കലക്കുവേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി. പ്രശസ്തി പത്രവും ഒരു ലക്ഷം രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ ഒൻപത് വർഷമായി മലയാളം മിഷന്റെ സഹകരണത്തോടെ കല കുവൈറ്റ് മാതൃഭാഷാ പ്രവർത്തനങ്ങൾ സജീവമായി കുവൈറ്റിൽ സംഘടിപ്പിച്ചു വരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.