23 February 2026, Monday

Related news

February 23, 2026
February 22, 2026
February 21, 2026
February 21, 2026
February 20, 2026
February 20, 2026
February 20, 2026
February 20, 2026
February 20, 2026
February 20, 2026

നേപ്പാളില്‍ ബസ് അപകടം; 18 പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്ക്

Janayugom Webdesk
കാഠ്മണ്ഡു
February 23, 2026 9:25 am

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം. 18 പേര്‍ക്ക് ദാരുണാന്ത്യം. 25ഓളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പൊഖറയില്‍ നിന്ന് കാഠ്മണ്ഡുവിലേയ്ക്ക് പോകുകയായിരുന്ന ബസാണ് നദിയിലേക്ക് മറിഞ്ഞത്. ത്രീശൂലി നദിയിലേക്ക് ബസ് മറിയുകയായിരുന്നു. 35ലധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടസ്ഥലത്ത് നിന്ന് 17 മൃതദേഹങ്ങൾ കണ്ടെടുത്തതായും പരിക്കേറ്റ 28 യാത്രക്കാരെ ബസിൽ നിന്ന് പുറത്തെടുത്തതായും പൊലീസ് അറിയിച്ചു. 

അപകടം നടന്ന ഉടന്‍ തന്നെ ഹൈവേ റെസ്‌ക്യു വിഭാഗവും പൊലീസും പ്രദേശവാസികളും അടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഹൈവേ റെസ്‌ക്യു വിഭാഗം പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഒരു ന്യൂസിലാൻഡ് സ്വദേശിയും പരിക്കേറ്റവരിൽ ഒരു ജാപ്പനീസ് സ്ത്രീയും ഒരു ഡച്ച് സ്ത്രീയും ഉണ്ടെന്നാണ് വിവരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.