23 February 2026, Monday

Related news

February 23, 2026
February 20, 2026
February 20, 2026
February 19, 2026
February 16, 2026
February 13, 2026
February 10, 2026
February 10, 2026
February 10, 2026
February 10, 2026

ശബരിമല കൊടിമര കേസ്: സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

മോഹൻലാലിന്റെയും മൊഴിയെടുക്കുമെന്ന് സൂചന. 
Janayugom Webdesk
തിരുവനന്തപുരം
February 23, 2026 10:21 am

ശബരിമല കൊടിമര കേസില്‍ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി. വിജിലന്‍സിന്റെ പ്രത്യേക അന്വേഷണ സംഘമാണ് മൊഴി രേഖപ്പെുടുത്തിയത്. കൂടുതല്‍ സിനിമാ പ്രവര്‍ത്തകരുടെ മൊഴി ഈ ആഴ്ച തന്നെ രേഖപ്പെടുത്തുമെന്നാണ് സൂചന. നടൻ മോഹൻലാലിന്റെയും മൊഴിയെടുക്കുമെന്ന് സൂചന. സ്വർണം സംഭാവനയായി നൽകിയ എല്ലാവരുടെയും മൊഴി ഈ ആഴ്ച തന്നെ പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തും.സ്വർണത്തിൽ കണക്കിൽ വിജിലൻസിന് ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. 

സ്വർണം നൽകിയവരിൽ പലർക്കും അളവിനെക്കുറിച്ച് ഓർമയില്ല. സംഭാവന ലഭിച്ച സ്വർണ്ണത്തിന്റെ കണക്ക് കൂടാനാണ് സാധ്യത. സ്വർണ്ണം സംഭാവനയായി നൽകിയവരുടെ എണ്ണം കൂടാനും സാധ്യതയുണ്ട്.അതേസമയം, ശബരിമല സ്വർണ്ണ മോഷണക്കേസിൽ തന്ത്രിക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ എസ്ഐടിക്ക് നിയമപദേശം ലഭിച്ചു. ഉത്തരവിലെ പരാമർശങ്ങൾ കേസിനെ ബാധിക്കുന്നതാണെന്നും അത് മുൻ സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്നും നിയമോപദേശത്തിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.