
സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് പഠച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു.
മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ആണ് ചെയര്മാന്. അഡ്വ. എം രാജഗോപാലന്‍ നായര്‍, റിട്ട. അഡീഷണല്‍ സെക്രട്ടറി ശ്രീലത സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍. സംസ്ഥാന ബജറ്റില്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്ന് കമ്മീഷനോട് നിര്‍ദ്ദേശിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. അത് സമയബന്ധിതമായി നടപ്പാക്കും. കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ വ്യക്തമാക്കികൊണ്ട് പ്രത്യേക ഉത്തരവും ഉടന്‍ ഇറങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.