23 February 2026, Monday

Related news

February 23, 2026
February 14, 2026
February 10, 2026
January 31, 2026
January 28, 2026
January 26, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026

വോട്ട് ഗുരുവായൂരിലേക്ക് മാറ്റി സുരേഷ് ഗോപി; പോളിങ് സ്റ്റേഷൻ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ

Janayugom Webdesk
തൃശ്ശൂർ
February 23, 2026 4:04 pm

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി തന്റെ വോട്ട് ഗുരുവായൂരിലേക്ക് മാറ്റി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരിക്കും അദ്ദേഹം ഇനി വോട്ട് രേഖപ്പെടുത്തുക. വോട്ടർ പട്ടികയിൽ 697-ാം നമ്പർ വോട്ടർ ആയാണ് അദ്ദേഹത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിനടുത്തുള്ള അച്യുതം ഫ്‌ളാറ്റിലെ വിലാസത്തിലാണ് വോട്ട് ചേർത്തിരിക്കുന്നത്.

ഗുരുവായൂരിലെ ആദ്യകാല ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഒന്നായ അച്യുതത്തിൽ സുരേഷ് ഗോപിക്ക് സ്വന്തമായി ഫ്ലാറ്റുണ്ട്. ഇതേ സമുച്ചയത്തിൽ തന്നെ കെ മുരളീധരൻ ഉൾപ്പെടെയുള്ള പ്രമുഖർക്കും ഫ്ലാറ്റുകളുണ്ട്. തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച സുരേഷ് ഗോപി, മണ്ഡലവുമായി കൂടുതൽ സജീവമായി ബന്ധപ്പെടുന്നതിന്റെ ഭാഗമായാണ് വോട്ട് മാറ്റിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.