
ബണ്ട്വാൾ താലൂക്കിലെ വിട്ടലിൽ കാണാതായ 16 വയസ്സുകാരിയെ ഗുരുകുലം വളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു സ്വദേശിനിയായ പെൺകുട്ടി വിട്ടലിലെ ഗുരുകുലത്തിൽ സംസ്‌കൃത പഠനം നടത്തിവരികയായിരുന്നു. ഞായറാഴ്ച മുതൽ പെൺകുട്ടിയെ കാണാതായിരുന്നു. വീട്ടുകാരും സുഹൃത്തുക്കളും വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
തിങ്കളാഴ്ച രാവിലെയാണ് ഗുരുകുലത്തിന് സമീപത്തെ കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി സ്കൂളിൽ ഒരു കുറിപ്പ് എഴുതിവെച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കുറിപ്പിനെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പെൺകുട്ടിയുടെ പിതാവ് വിട്ടലിൽ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിട്ടൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിനിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.