24 February 2026, Tuesday

Related news

February 24, 2026
February 23, 2026
February 23, 2026
February 23, 2026
February 21, 2026
February 21, 2026
February 20, 2026
February 20, 2026
February 20, 2026
February 19, 2026

നവവധുവിനെ കാമുകൻ തട്ടികൊണ്ട് പോയി; എന്നാല്‍ കഥയ്ക്ക് വമ്പൻ ട്വിസ്റ്റ്

Janayugom Webdesk
ഭുവനേശ്വര്‍
February 24, 2026 11:02 am

ഒഡീഷയില്‍ നവവധുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വൻ വഴിതിരിവ്. കാമുകനൊപ്പം ചേര്‍ന്ന് യുവതി സ്വന്തം തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തല്‍. വിവാഹദിവസം ഭര്‍ത്താവുമൊത്ത് വീട്ടിലേക്ക് മടങ്ങവെ യുവതിയെ മുന്‍ കാമുകന്‍ തട്ടികൊണ്ടുപോവുകയായിരുന്നു. കന്ധമാലില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം കുടുംബാംഗങ്ങളോടൊപ്പം ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞാണ് മൂന്നംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. ഒഡീഷയിലെ ബൊലാംഗീര്‍ ജില്ലയില്‍ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്.

രണ്ട് കൂട്ടാളികളുമായിയാണ് പ്രതി എത്തിയത്. കാര്‍ തടഞ്ഞ് വരനെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം വധുവിനെ ബലമായി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നാലെ വരനും ബന്ധുകളും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഈ നടകത്തില്‍ നവവധുവിന് പങ്കുണ്ടെന്ന് വ്യക്തമായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar