24 February 2026, Tuesday

Related news

February 24, 2026
January 28, 2026
January 17, 2026
January 13, 2026
December 11, 2025
October 7, 2025
August 20, 2025
February 24, 2025
February 23, 2025
December 6, 2024

കേരള ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷമാണ് നിലവിലുള്ളതെന്ന് മന്ത്രി പി രാജീവ്

Janayugom Webdesk
തിരുവനന്തപുരം
February 24, 2026 11:12 am

സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി മന്ത്രി പി രാജീവ്. സര്‍ക്കാരിന്റെ നേട്ടങ്ങളും, വികസന പ്രവര്‍ത്തനങ്ങളും അക്കമിട്ടു നിരത്തിയ മന്ത്രി , കേരള ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട നിരുത്തരവാദപരവുമായി പ്രതിപക്ഷമാണ് ഇപ്പോള്‍ സഭയിലുള്ളതെന്ന് കുറ്റപ്പെടുത്തി. അഞ്ച് വര്‍ഷത്തിനിടെ സര്‍ക്കാരിനെതിരെ ഒരു അവിശ്വാസ പ്രമേയം പോലും കൊണ്ടുവരാന്‍ ധൈര്യമില്ലാത്തവരായി പ്രതിപക്ഷം മാറിയെന്നും. അഥവാ അവിശ്വാസം കൊണ്ടുവന്നാല്‍ തുറന്നു കാട്ടുമെന്നത് പ്രതിപക്ഷം മാത്രമായിരിക്കുമെന്നും മന്ത്രി രാജീവ് അഭിപ്രായപ്പെട്ടു.

മന്ത്രിമാർക്കെതിരെ ഒരൊറ്റ അഴിമതി ആരോപണം പോലും ഉന്നയിക്കാൻ സാധിക്കാത്തത് സർക്കാരിന്റെ കൈകൾ ശുദ്ധമായതുകൊണ്ടാണെന്നും, പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പൂർത്തീകരിച്ച അഭിമാനത്തോടെയാണ് ഈ മന്ത്രിസഭ നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുഖ്യമന്ത്രി ഇന്ന് അഞ്ച് ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തുമ്പോൾ, പാവപ്പെട്ടവർക്കായി പിരിച്ച പണം കൊണ്ട് വീട് വെച്ചുനൽകാൻ പ്രതിപക്ഷത്തിന് എന്തുകൊണ്ട് സാധിച്ചില്ലെന്ന് മന്ത്രി ചോദിച്ചു. വിഴിഞ്ഞം തുറമുഖം, ദേശീയപാത വികസനം, കിഫ്ബി തുടങ്ങിയ നാടിന്റെ പുരോഗതിക്കായിട്ടുള്ള പദ്ധതികളെ നശീകരണാത്മകമായ നിലപാടിലൂടെ എതിർക്കുന്ന പ്രതിപക്ഷം കേരളത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

തന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാരിന് പ്രത്യേകിച്ച് അഭിപ്രായമില്ലെന്നും സ്വതന്ത്രമായ അന്വേഷണമാണ് നടക്കുന്നതെന്നും വ്യക്തമാക്കിയ മന്ത്രി, ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾക്ക് മുകളിലാണോ വിജിലൻസ് കോടതിയുടെ പരാമർശങ്ങളെന്നും ചോദിച്ചു. പ്രതിപക്ഷ നേതാവിന്റേത് പബ്ലിക് ഇൻട്രസ്റ്റ് അല്ല മറിച്ച് പബ്ലിസിറ്റി ഇൻട്രസ്റ്റ് ആണെന്ന ഹൈക്കോടതി പരാമർശം ഓർമ്മിപ്പിച്ച അദ്ദേഹം, ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ട പ്രതിപക്ഷം ജനങ്ങളുടെ മനസ്സിൽ ഇടമില്ലാത്തവരായി മാറാൻ പോവുകയാണെന്നും മുന്നറിയിപ്പ് നൽകി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.