
ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന 2026 വനിതാ ടി20 ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ജൂൺ 12 മുതൽ ജൂലൈ അഞ്ച് വരെ ഇംഗ്ലണ്ടിലാണ് ടൂർണമെന്റ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് ശ്രീലങ്കയെ നേരിടും. ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടു. ജൂണ്‍ 14ന് ആണ് ഇരുടീമും തമ്മിലുള്ള പോരാട്ടം. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, നെതര്‍ലാന്‍ഡ്സ് എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ആകെ 12 ടീമുകള്‍ പങ്കെടുക്കും. രണ്ട് ഗ്രൂപ്പുകളിലായി ആറ് വീതം ടീമുകളായാണ് തിരിച്ചിരിക്കുന്നത്.
ലോകകപ്പില്‍ ആകെ 33 മത്സരങ്ങളാണുണ്ടാകുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക് യോഗ്യത നേടും. ഒരു ദിവസം മൂന്ന് മത്സരങ്ങൾ വീതം (വൈകുന്നേരം മൂന്ന്, ഏഴ്, രാത്രി 11 മണിക്ക്). നേപ്പാളിൽ നടന്ന യോഗ്യതാ മത്സരങ്ങളിലൂടെയാണ് ബംഗ്ലാദേശ്, അയർലന്‍ഡ്, സ്കോട്ട്ലൻഡ്, നെതർലൻഡ്സ് എന്നീ ടീമുകൾ അവസാനമായി ടൂർണമെന്റിലേക്ക് യോഗ്യത നേടിയത്. നിലവിലെ ചാമ്പ്യന്മാരായ ന്യൂസിലാൻഡും ആറ് തവണ ജേതാക്കളായ ഓസ്ട്രേലിയയും ടൂർണമെന്റിലെ കരുത്തരാണ്.
ഗ്രൂപ്പ് 1
ഇന്ത്യ, പാകിസ്ഥാൻ,
ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക,
ബംഗ്ലാദേശ്, നെതർലൻഡ്സ്
ഗ്രൂപ്പ് 2
ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്,
ന്യൂസിലാൻഡ്, ശ്രീലങ്ക,
അയർലന്‍ഡ്, സ്കോട്ട്ലൻഡ്
ഇന്ത്യയുടെ മത്സരങ്ങൾ
ജൂൺ 14: പാകിസ്ഥാൻ
ജൂൺ 17: നെതർലൻഡ്സ്
ജൂൺ 21: ദക്ഷിണാഫ്രിക്ക
ജൂൺ 25: ബംഗ്ലാദേശ്
ജൂൺ 28: ഓസ്ട്രേലിയ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.