
കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ഐഷാ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയെന്ന് ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വയ്ക്കൽ സോമൻ പറഞ്ഞു. തിരുവനന്തപുരത്ത് വെച്ചാണ് ബിജെപി നേതാക്കളുമായി ഐഷാ പോറ്റി കൂടിക്കാഴ്ച നടത്തിയത്.
ഈ കൂടിക്കാഴ്ചയുടെ വ്യക്തമായ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും തെരഞ്ഞെടുപ്പ് സമയത്ത് അവ പുറത്തുവിടുമെന്നും സോമൻ പറഞ്ഞു. തീവ്രമായ ഈശ്വരവിശ്വാസിയായിരുന്ന ഐഷാ പോറ്റി നിരീശ്വരവാദിയാക്കുകയായിരുന്നു. വിശ്വാസവും രാഷ്ട്രീയവും തമ്മിലുള്ള ഐഷാ പോറ്റിയുടെ ആഭ്യന്തര സംഘർഷങ്ങളാണ് ബിജെപിയുമായുള്ള ചർച്ചകളിലേക്ക് നയിച്ചതെന്നും സോമൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.