25 February 2026, Wednesday

Related news

February 25, 2026
February 25, 2026
February 25, 2026
February 25, 2026
February 24, 2026
February 24, 2026
February 22, 2026
February 22, 2026
February 21, 2026
February 20, 2026

തുര്‍ക്കിയുടെ എഫ് 16 യുദ്ധ വിമാനം തകര്‍ന്നുവീണു (വീഡിയോ)

Janayugom Webdesk
ഇസ്താംബൂള്‍
February 25, 2026 9:26 pm

പറന്നുയര്‍ന്നതിന് പിന്നാലെ തുര്‍ക്കിയുടെ എഫ് 16 യുദ്ധ വിമാനം തകര്‍ന്നുവീണു. പൈലറ്റ് കൊല്ലപ്പെട്ടു. പുലര്‍ച്ചെ 12.56ന് ബലികേസിറില്‍ നിന്നാണ് യുദ്ധ വിമാനം പറന്നുയര്‍ന്നത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. നവംബറില്‍ അസര്‍ബൈജാനില്‍ നിന്ന് മടങ്ങിയ സി 130 കാര്‍ഗോ വിമാനം ജോര്‍ജിയയില്‍ തകര്‍ന്നുവീണിരുന്നു. വിമാനത്തിലുണ്ടായിരുന്ന 20 പേരും കൊല്ലപ്പെട്ടിരുന്നു.

 

 

 

യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച എഫ് 16 വിമാനങ്ങള്‍ അടുത്തിടെ അപകടത്തില്‍പ്പെട്ടിരുന്നു. ജനുവരിയില്‍ തായ്വാന്റെ എഫ് 16 വിമാനം തകര്‍ന്നുവീണിരുന്നു. പൈലറ്റ് വിമാനത്തില്‍ നിന്ന് ഇജക്ട് ചെയ്തിരുന്നുവെങ്കിലും പിന്നീട് ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഓഗസ്റ്റില്‍ എയര്‍ ഷൊ പരിശീലനത്തിനിടെ പോളണ്ടിന്റെ എഫ് 16 വിമാനവും തകര്‍ന്ന് വീണിരുന്നു, പൈലറ്റ് കൊല്ലപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.