26 February 2026, Thursday

Related news

February 26, 2026
January 31, 2026
January 8, 2026
January 7, 2026
January 1, 2026
December 31, 2025
December 30, 2025
December 28, 2025
December 24, 2025
December 19, 2025

ഇന്ത്യയില്‍ നിന്നുള്ള കോഴിയിറച്ചി, മുട്ട ഇറക്കുമതി നിരോധിച്ച് സൗദി

Janayugom Webdesk
ദുബായ്
February 26, 2026 8:04 am

ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചി, മുട്ട ഇറക്കുമതി നിരോധിച്ച് സൗദി അറേബ്യ. ഫുഡ് ആൻഡ് ഡ്രഗ്‌ അതോറിറ്റിയാണ്‌ നിരോധനം ഏർപ്പെടുത്തിയത്‌. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആഭ്യന്തര വിപണിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമാണ്‌ നടപടി. 40 രാജ്യങ്ങളിൽ പൂർണമായ നിരോധനം ഏർപ്പെടുത്തിയതിന് പുറമെ, 16 രാജ്യങ്ങളിലെ നിശ്ചിത മേഖലകളിൽ ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തിയത്. 

ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്ഥാൻ, ജർമനി, ഇന്തോനേഷ്യ, ഇറാൻ, ബംഗ്ലാദേശ്, ചൈന, ഇറാഖ്, പലസ്‌തീൻ, ദക്ഷിണാഫ്രിക്ക, യുകെ, ഈജിപ്ത്, പാകിസ്ഥാൻ, വിയറ്റ്നാം തുടങ്ങി 40 രാജ്യങ്ങൾക്കാണ് പൂർണ നിരോധനമുള്ളത്. അതേസമയം, ചൂടാക്കി സംസ്കരിച്ച കോഴിയിറച്ചി ഉൽപ്പന്നങ്ങൾക്ക് ഈ താൽക്കാലിക നിരോധനം ബാധകമല്ലെന്ന് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar