
ആലപ്പുഴ, തുറവൂരില്‍ മകന്‍ അമ്മയുടെ മൃതദേഹം അടുക്കളയില്‍ സംസ്ക്കരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണം സ്വാഭാവികമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മുറിവുകളോ ആന്തരിക ക്ഷതങ്ങളോ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മകന്‍ ഗിരീഷിനെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയയ്ക്കും.
രാധയുടെ മൃതദേഹം മകന്‍ ഗിരീഷ് ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടുകയായിരുന്നു. ഇതാണ് മരണത്തില്‍ ദുരൂഹത ഉണ്ടെന്ന ആരോപണം ഉയരാന്‍ കാരണമായത്. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു രാധ മരണപ്പെട്ടത്. മകന്‍ തന്നെ നാട്ടുകാരോട് താന്‍ മൃതദേഹം കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ഗിരീഷിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കുഴിച്ചിട്ടിരുന്നത്. സ്ഥിരം മദ്യപാനിയായിരുന്നു ഗിരീഷ്. ഇത് മൂലം ഭാര്യയും മക്കളും ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു. അമ്മയും ഗിരീഷുമാണ് വീട്ടില്\താമസിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.