
എരുമേലിയിൽ രേഖകളില്ലാതെ കടത്തിയ 60 ലക്ഷം രൂപ പിടികൂടി. എരുമേലി കെഎസ്ആർടിസി ബസ്റ്റാൻഡിൽ സമീപത്തുനിന്നും കുഴൽപ്പണവുമായെത്തിയ ഒരാളെയാണ് പൊലീസ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും എരുമേലിയിലേക്ക് കെഎസ്ആർടിസി വഴി എത്തിക്കാൻ ശ്രമിച്ച പണമാണ് പിടിച്ചെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എരുമേലി പൊലീസും സ്പെഷ്യൽ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്. 500 രൂപയുടെയും 200 രൂപയുടെയും നോട്ടുകെട്ടുകളാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്. പൊലീസ് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.