
കൊല്ലത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന ഇരുതലമൂരിയുമായി മുൻ ഡിസിസി അംഗം ഉൾപ്പെടെ അഞ്ച് പേരെ ഫോറസ്റ്റ് ഇന്റലിജൻസ് പിടികൂടി. തട്ടാമല സ്വദേശിയും കോൺഗ്രസ് മുൻ ഡിസിസി അംഗവുമായ അൻസറുദ്ധീൻ, നിസാറുദ്ധീൻ, കോട്ടയം സ്വദേശി ചെറിയാൻ, ചാത്തന്നൂർ സ്വദേശി ഫിയാസ്, കടയ്ക്കൽ സ്വദേശി നൗഫൽ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വനംവകുപ്പ് സംഘം ഇവരെ വലയിലാക്കിയത്.
ഏകദേശം മൂന്നര ലക്ഷം രൂപയ്ക്ക് തമിഴ്നാട്ടിലെ വെല്ലൂർ സ്വദേശിയിൽ നിന്നാണ് ഇവർ ഇരുതലമൂരിയെ വാങ്ങിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.