
രാജ്യത്ത് കടന്നുകയറി കടത്തിക്കൊണ്ടുപോയി യുഎസ് ജയിലിലടച്ചിരിക്കുന്ന വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡോറയ്ക്ക് വേണ്ടി ഹാജരാകാനുള്ള ലീഗല്‍ ഫീസ് അയയ്ക്കാന്‍ അനുമതി നിഷേധിക്കുന്നതായി അറ്റോണി ബാരി പുല്ലാക്ക്. യുഎസ് ഉപരോധം നിലനില്‍ക്കുന്നതിനാല്‍ വെനസ്വേലയില്‍ നിന്ന് പണം അയയ്ക്കാന്‍ പ്രത്യേക അനുമതി ആവശ്യമാണ്. 2013 മുതല്‍ വെനസ്വേലയുടെ പ്രസിഡന്റാണ് മഡൂറോ. ജനുവരി മൂന്നിന് നടത്തിയ റെയ്ഡിലാണ് മഡൂറോയെ തട്ടിക്കൊണ്ടുപോയത്. ന്യൂയോര്‍ക്ക് മയക്കുമരുന്ന് കടത്ത് കേസിലാണ് മഡൂറോയെ അറസ്റ്റ് ചെയ്തതെന്നാണ് യുഎസ് ഭാഷ്യം. എന്നാല്‍ താന്‍ യുദ്ധ തടവുകാരനാണെന്ന് മഡൂറോ പറഞ്ഞു.
ട്രഷറി വകുപ്പിലെ ഫോറിന് അസറ്റ്സ് കണ്ട്രോള് ഓഫിസാണ് (ഒഎഫ്എസി) പണം കൈമാറുന്നതിനുള്ള അനുമതി നല്‍കേണ്ടത്. മഡൂറോ, ഭാര്യ സിലിയ ഫ്ലോറസ് എന്നിവര്‍ക്ക് വേണ്ടി ലീഗല്‍ ഫീ അടയ്ക്കാന്‍ ജനുവരി ഒമ്പതിന് ഒഎഫ്എസി അനുമതി നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഇത് പിന്‍വലിക്കുകയും ചെയ്തുവെന്ന് പൊല്ലാക്ക് പറഞ്ഞു. അഭിഭാഷകനെ വയ്ക്കാനുള്ള പണമടയ്ക്കാന്‍ വെനസ്വേലയെ തടയുന്നത് ഇഷ്ടമുള്ള അഭിഭാഷകനെ വയ്ക്കാനുള്ള മഡൂറോയുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന് കോടതിക്ക് നല്കിയ കത്തില്‍ പൊല്ലാക്ക് പറയുന്നു. ഈ മാസം 20നാണ് പൊല്ലാക്ക് കത്തയച്ചിരിക്കുന്നത്. ഒഎഫ്എസിയെ സമീപിച്ചിട്ടുണ്ടെന്നും നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ നേരിട്ട് സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 26ന് ആണ് മഡൂറോയെ കോടതിയില്‍ ഹാജരാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.