26 February 2026, Thursday

Related news

February 26, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 21, 2026
February 20, 2026
February 20, 2026
February 16, 2026
February 15, 2026

കെഎസ്ആർടിസിക്ക് 73.50 കോടി കൂടി അനുവദിച്ചു

Janayugom Webdesk
തിരുവനന്തപുരം
February 26, 2026 10:18 pm

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 73.50 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനുള്ള പ്രതിമാസ തുകയാണ് ലഭ്യമാക്കിയത്.
ഈ വർഷം ഇതിനകം 1,399 കോടിയാണ് കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ലഭിച്ചത്. പെൻഷൻ വിതരണത്തിന് 879 കോടിയും പ്രത്യേക സഹായമായി 520 കോടിയും ലഭിച്ചു. ഈ വർഷം ബജറ്റിൽ കോർപറേഷനായി നീക്കിവച്ചത് 900 കോടിയാണ്. ഇതിനുപുറമെ 499 കോടി അധികമായി ലഭ്യമാക്കി.
ഇടതുപക്ഷ തുടര്‍സർക്കാരിന്റെ കാലത്ത് 8,619 കോടിയാണ് സർക്കാർ സഹായമായി കോർപറേഷന് ലഭിച്ചത്. ഒന്നും രണ്ടും എല്‍ഡിഎഫ് സർക്കാരുകൾ ചേർന്ന് 13,621 കോടി കോർപറേഷന് സഹായമായി നൽകി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അഞ്ചുവർഷത്തിൽ നല്‍കിയത് 1,467 കോടി മാത്രമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.