28 February 2026, Saturday

ഇന്ത്യാ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറിന്റെ കരട് തയ്യാറായി

Janayugom Webdesk
ന്യൂഡല്‍ഹി
February 28, 2026 11:56 am

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒപ്പുവെക്കുന്ന സ്വാതന്ത്ര വ്യാപാര കരാറിന്റെ കരട് രേഖ തയ്യാറായി. ഫെബ്രുവരി 27 ഓടെ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി ഇരുപക്ഷവും അറിയിച്ചു.ഡല്‍ഹി ഹൈദരാബാദ് ഹൗസില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡയും, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ എന്നിവര്‍ സംയുക്ത പ്രസ്താവന നടത്തി. കേന്ദ്ര വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം കരട് പുറത്തുവിട്ടു.

കരാര്‍ പ്രകാരം യൂറോപ്യന്‍ യൂണിയനും വരുന്ന അഞ്ച് വര്‍ഷം ഇന്ത്യയും പരസ്പരം ഏറ്റവും അനുകൂല രാഷ്ട്രമെന്ന പദവി പങ്കിടും. യൂറോപ്യന്‍ യൂണിയനില്‍ അംഗമായ താരിഫ് വ്യവസ്ഥകളില്‍ 27 രാഷ്ട്രങ്ങളില്‍ ഇതോടെ ഇന്ത്യയ്ക്ക് ഇളവ് ലഭിക്കും.എല്ലാ ഇടപാടുകളുടെയും മാതാവ് എന്നാണ് ഈ കരാറിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള 96 ശതമാനം ഉത്പന്നങ്ങളും നികുതി രഹിതമായി കയറ്റുമതി ചെയ്യാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്.

27 രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ നികുതിയില്ലാതെ കയറ്റുമതി ചെയ്യുന്നത് രാജ്യത്തിന് ഗുണം ചെയ്യുമെന്നും യൂറോപ്പില്‍ നിന്നും വിലക്കുറവില്‍ ആഡംബര കാറുകളും വൈനുകളും ഇറക്കുമതി ചെയ്യാമെന്നും കരാറില്‍ പറയുന്നു.ഒരു വര്‍ഷത്തിനുള്ളിലാണ് കരാര്‍ പ്രാബല്യത്തിലെത്തുക. 2032ഓടെ ഇന്ത്യയിലേക്കുള്ള യൂറോപ്യന്‍ യൂണിയന്റെ കയറ്റുമതി ഇരട്ടിയാകാനും കരാര്‍ വഴിയൊരുക്കും. ഈ കരാറിലൂടെ യൂറോപ്യന്‍ കമ്പനികള്‍ക്ക് 4.7 ബില്യണ്‍ ഡോളര്‍ ലാഭിക്കാനും സാധിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.അരി, സോയ, പഞ്ചസാര, ബീഫ്, പാലുത്പന്നങ്ങള്‍ തുടങ്ങിയ കാര്‍ഷികോത്പന്നങ്ങള്‍ കരാറിന്റെ പരിധിയില്‍ നിന്നും പുറത്തായിരിക്കുമെന്നും ഇരുപക്ഷവും അറിയിച്ചു.ലോകവ്യാപാര സംഘടനയുടെ നിയമങ്ങളെ മറികടക്കുന്നതല്ല ഈ സ്വതന്ത്ര കരാര്‍.

ലോകവ്യാപാര സംഘടനയുടെ മാനദണ്ഡങ്ങളുമായി കരാറിനെ സംയോജിപ്പിക്കും. സര്‍ട്ടിഫിക്കേഷന്‍, ഓഡിറ്റ് നടപടികള്‍ കാര്യക്ഷമമാക്കുമെന്നും കരട് രേഖയില്‍ പറയുന്നു.പുതിയ കയറ്റുമതി-ഇറക്കുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും കരാര്‍ വ്യവസ്ഥ ചെയ്യുന്നു. ഡിജിറ്റല്‍ വ്യാപാരത്തില്‍ സഹകരണം ആഴത്തിലാക്കുമെന്നും കരട് രേഖ വിശദീകരിക്കുന്നു.കരാര്‍ പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ താരിഫ് മുന്‍ഗണനകള്‍ നടപ്പാക്കുന്നതും ഉപയോഗപ്രദമാകുന്നതും നിരീക്ഷിക്കുന്നതിനായി ഇരുകൂട്ടരും വാര്‍ഷിക ഇറക്കുമതി ഡാറ്റ കൈമാറ്റം ചെയ്യും.ഇതോടെ ഇന്ത്യ യൂറോപ്യന്‍ യൂണിയന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.