28 February 2026, Saturday

Related news

February 28, 2026
February 28, 2026
February 27, 2026
February 26, 2026
February 20, 2026
February 5, 2026
February 3, 2026
February 3, 2026
January 31, 2026
January 26, 2026

സ്വര്‍ണം പണയപ്പെടുത്തിയാല്‍പ്പോലും പണം നല്‍കരുതെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ച ഡി കാറ്റഗറിയില്‍ നിന്ന് ബി കാറ്റഗറിയിലേക്ക് കെഎസ്ആര്‍ടിസി ഉയര്‍ന്നെന്ന് മന്ത്രി ഗണേഷ് കുമാര്‍

Janayugom Webdesk
തിരുവനന്തപുരം
February 28, 2026 3:33 pm

സ്വര്‍ണം പണയപ്പെടുത്തിയാല്‍പ്പോലും പണം നല്‍കരുതെന്ന് റസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ച ഡി കാറ്റഗറിയില്‍നിന്ന് ബി കാറ്റഗറിയിലേക്ക് കെഎസ്ആര്‍ടിസി ഉയര്‍ന്നെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

എല്‍ഡിഎഫ് അധികാരമേൽക്കുമ്പോൾ ഒന്നാംതീയതി ജീവനക്കാർക്ക് ശമ്പളം നൽകുമെന്നും യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് തിരികെ എത്തിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. ഒന്നാംതീയതി മൊത്തം ശമ്പളം നൽകാനുള്ള പദ്ധതി തയ്യാറാക്കാൻ നിർദേശിച്ചത് മുഖ്യമന്ത്രിയാണ്. ധനമന്ത്രി സഹായിച്ചു. രണ്ടും ഇന്നു സാധ്യമായി-മന്ത്രി പറഞ്ഞു. 

കെഎസ്ആർടിസി കേരളത്തിന്റെ ബ്രാൻഡാണെന്നും തകർന്നുപോയി എന്നിടത്തുനിന്നു നന്നായി എന്നുപറയുന്ന നിലയിലേക്ക് കെഎസ്ആർടിസി മാറിയെന്നും മന്ത്രി കെഎൻ.ബാലഗോപാൽ പറഞ്ഞു. 

Min­is­ter Ganesh Kumar says KSRTC has been upgrad­ed from Cat­e­go­ry D to Cat­e­go­ry B, where the Reserve Bank has direct­ed that mon­ey should not be giv­en even if gold is pledged.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.