1 March 2026, Sunday

Related news

March 1, 2026
February 28, 2026
February 20, 2026
February 15, 2026
February 14, 2026
February 11, 2026
February 10, 2026
January 30, 2026
January 4, 2026
December 30, 2025

വ്യോമയാന മേഖലയിൽ അതീവ ജാഗ്രത; 11 രാജ്യങ്ങളുടെ വ്യോമപാതയിൽ ഇന്ത്യൻ വിമാനങ്ങൾക്ക് ഡിജിസിഎ വിലക്ക്

Janayugom Webdesk
ന്യൂഡൽഹി
March 1, 2026 9:43 am

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ, മേഖലയിലെ 11 രാജ്യങ്ങളുടെ വ്യോമപാത ഒഴിവാക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ നിർദ്ദേശം നൽകി. ഇറാൻ, ഇസ്രായേൽ, ലെബനൻ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, ഇറാഖ്, ജോർദാൻ, കുവൈറ്റ്, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളുടെ വ്യോമപാതയാണ് ഒഴിവാക്കേണ്ടത്. ഈ രാജ്യങ്ങളുടെ ആകാശപരിധിയിലൂടെയുള്ള എല്ലാ ഉയരത്തിലുള്ള വിമാന സർവീസുകൾക്കും നിയന്ത്രണം ബാധകമാണ്.

യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി പുറപ്പെടുവിച്ച സുരക്ഷാ ബുള്ളറ്റിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഈ നടപടി സ്വീകരിച്ചത്. സൈനിക നീക്കങ്ങൾക്കിടയിൽ സിവിലിയൻ വിമാനങ്ങളെ തെറ്റായി തിരിച്ചറിയാനോ ആക്രമിക്കപ്പെടാനോ ഉള്ള സാധ്യത മുൻനിർത്തിയാണ് ഈ അടിയന്തര ജാഗ്രത. നിലവിലെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ വ്യോമയാന മേഖലയ്ക്ക് വലിയ ഭീഷണിയാണെന്നും മാർച്ച് 2 വരെ ഈ നിയന്ത്രണം കർശനമായി തുടരണമെന്നും ഡിജിസിഎ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കുമുള്ള ഇന്ത്യൻ വിമാന സർവീസുകളെ ഈ തീരുമാനം കാര്യമായി ബാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar