1 March 2026, Sunday

Related news

March 1, 2026
February 28, 2026
February 26, 2026
February 25, 2026
February 25, 2026
February 22, 2026
February 19, 2026
February 16, 2026
February 14, 2026
February 13, 2026

പോക്സോ കേസ് പ്രതി അവിമുക്തേശ്വരാനന്ദ സരസ്വതിക്ക് പിന്തുണയുമായി മധ്യപ്രദേശ് കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
March 1, 2026 12:33 pm

പോക്സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജ്യോതിഷ് പീഠം ശങ്കരാചാര്യ അവിമുക്തേശ്വരാന്ദ സരസ്വതിക്ക് പിന്തുണ അറിയിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ കേസ് എടുത്ത യുപി സർക്കാറിന്റെ നിലപാടിനെതിരെ മധ്യപ്രദേശ് കോൺ​ഗ്രസ് ഹവന പൂജ നടത്തി. ശങ്കരാചാര്യരെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് പൂജ നടത്തിയത്.ബിജെപി സർക്കാരിന്റെയും ആദിത്യനാഥ് സർക്കാരിന്റെയും ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെയും ജ്ഞാനത്തിനായി ഞങ്ങൾ ഒരു ഹവനം നടത്തിയെന്നാണ് മധ്യപ്രദേശ് കോൺ​ഗ്രസ് അറിയിച്ചത്.

അധികാരത്തിന്റെ അഹങ്കാരത്തിൽ ശങ്കരാചാര്യരെയും ഹിന്ദുമതത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന മുഖ്യമന്ത്രി ആദിത്യനാഥിന് ബുദ്ധിയുണ്ടാകാനാണ് ഹവനപൂജ നടത്തിയതെന്ന് കോൺ​ഗ്രസ് പറഞ്ഞു. മുഖ്യമന്ത്രി ആദിത്യനാഥിനും പ്രധാനമന്ത്രി മോഡിക്കും അൽപ്പമെങ്കിലും നാണമുണ്ടെങ്കിൽ, ശങ്കരാചാര്യയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഉടൻ പിൻവലിക്കണമെന്ന് മധ്യപ്രദേശ് കോൺഗ്രസ് നേതാവ് അമിത് ശർമ്മ പറഞ്ഞു. ശങ്കരാചാര്യർക്ക് പിന്തുണ നൽകുന്നത് തുടരുമെന്നും അദ്ദേഹത്തിന് അനുകൂലമായി പോരാടുമെന്നും കോൺഗ്രസ് നേതാവ് കൂട്ടിചേർത്തു.ആരെങ്കിലും ബിജെപിക്കെതിരായോ അവരുടെ സർക്കാരിനെതിരെയോ വിരൽ ചൂണ്ടിയാൽ ബിജെപി അവർക്കെതിരെ ഗൂഢാലോചന നടത്തുമെന്നും ഇത് പോലെയാണ് ശങ്കരാചാര്യർക്ക് എതിരായും ഗൂഢാലോചന നടത്തിയതെന്നും അദേഹം പറഞ്ഞു.

ശങ്കരാചാര്യർക്ക് അനുകൂലമായി ഞങ്ങൾ ഈ യുദ്ധം തുടരുമെന്നും ആദിത്യനാഥിന്റെയും മോഡിയുടേയും മോഹൻ ഭാഗവതിന്റെയും ജ്ഞാനത്തിനായി ഞങ്ങൾ ഈ ഹവനം നടത്തിയെന്നും അദ്ദേഹം കൂട്ടിചേർത്തു.അവിമുക്തേശ്വരാനന്ദ് സരസ്വതിക്കും ശിഷ്യന്‍ സ്വാമി മുകുന്ദാനന്ദ് ഗിരിക്കുമെതിരെ കേസെടുക്കാൻ യുപി പ്രയാ​ഗ് രാജിലെ പ്രത്യേക പോക്സോ കോടതി ഉത്തരവിട്ടിരുന്നു. ഇരുവര്‍ക്കുമെതിരായ ലൈംഗിക ചൂഷണ പരാതിയിലാണ് കോടതി ഉത്തരവിട്ടത്. യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ കടുത്ത വിമർശകനാണ് സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി.അന്വേഷണത്തെ സ്വാമി അവിമുക്തേശ്വരാനന്ദ് സ്വാഗതം ചെയ്തിരുന്നു. അന്വേഷണത്തിലൂടെയേ തനിക്കെതിരായ പരാതിക്ക് പിന്നിലെ ​ഗൂഢാലോചന തെളിയൂവെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.