1 March 2026, Sunday

Related news

March 1, 2026
February 24, 2026
February 23, 2026
February 22, 2026
December 24, 2025
December 17, 2025
November 29, 2025
October 8, 2025
October 8, 2025
October 2, 2025

വയനാട്ടിൽ സർക്കാർ ഒരുക്കിയ ടൗൺഷിപ്പ് നാടിന് സമർപ്പിച്ചു; നിർമാണത്തിന് തടയിടാൻ ചിലർ ശ്രമിച്ചെന്ന് മുഖ്യമന്ത്രി

Janayugom Webdesk
കല്പറ്റ
March 1, 2026 12:36 pm

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സംസ്ഥാന സർക്കാർ കൽപറ്റയിൽ ഒരുക്കിയ ടൗൺഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഉരുൾപൊട്ടലിൽ വീടും സ്ഥലവും പൂർണമായി നഷ്‌ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178 കുടുംബങ്ങൾക്കാണ് വീട്‌ കൈമാറിയത്. ആയിരം ചതുരശ്രയടിയാണ്‌ വിസ്‌തീർണം. നിർമാണം തുടങ്ങി 320–ാം ദിനമാണ്‌ ആദ്യഘട്ടം പൂർത്തിയായത്‌.

ടൗൺഷിപ്പ് നിർമാണത്തിന് തടയിടാൻ ചിലർ ശ്രമിച്ചെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് പണം നൽകരുത് എന്ന് വരെ പറഞ്ഞു. വൈര്യ നിര്യാതന ബുദ്ധിയോടെയാണ് ഇടപെട്ടത്. ഒരുമിച്ച്‌ ജീവിക്കണം എന്നതായിരുന്നു സർവവും നഷ്‌ടപ്പെട്ടവരുടെ ആഗ്രഹം. അതിനൊപ്പം സർക്കാർ നിന്നു. അസാധ്യത്തെ സാധ്യമാക്കുന്ന ഇച്ഛാശക്തിയിലൂടെ അത്‌ നേടി. കേന്ദ്ര സർക്കാർ കാര്യമായി സഹായിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. വെറുതെ കല്ലുമാത്രം ഇട്ടുപോകുന്നവരല്ല തങ്ങളെന്നും, അത് വീടാവുമെന്നും അര്‍ഹതപ്പെട്ടവരുടെ കയ്യില്‍ വീടെത്തുമെന്നും റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ചടങ്ങിന്റെ അധ്യക്ഷത വഹിച്ചുകൊണ്ട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.