1 March 2026, Sunday

Related news

March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026

ഖമനേയി വധത്തിൽ പ്രതിഷേധം ഇരമ്പുന്നു; കറാച്ചിയിൽ അമേരിക്കൻ കോൺസുലേറ്റിന് നേരെ ആക്രമണം, എട്ട് മരണം

Janayugom Webdesk
ഇസ്‍ലാമാബാദ്
March 1, 2026 1:29 pm

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്ന് പാകിസ്ഥാനിലെ കറാച്ചിയിലുള്ള അമേരിക്കൻ കോൺസുലേറ്റിന് നേരെ വൻ പ്രതിഷേധം. നൂറുകണക്കിന് ആളുകൾ കോൺസുലേറ്റ് പരിസരത്തേക്ക് അതിക്രമിച്ചു കയറുകയും കെട്ടിടത്തിന്റെ ജനൽ ചില്ലകൾ തകർക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസും പാരാമിലിട്ടറി സേനയും ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.

സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ട് പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതു. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഖമേനി വധിക്കപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് കറാച്ചിയിൽ അക്രമാസക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. നിലവിൽ കോൺസുലേറ്റ് പരിസരത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.