1 March 2026, Sunday

Related news

March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 28, 2026
February 28, 2026
February 23, 2026
February 23, 2026

പ്രതിസന്ധികൾക്കിടെ ഇറാൻ സൈന്യത്തിന് പുതിയ മേധാവി; അഹമ്മദ് വാഹിദി ചുമതലയേറ്റു

Janayugom Webdesk
ടെല്‍ അവീവ്
March 1, 2026 3:59 pm

ഇറാൻ റെവല്യൂഷണറി ഗാർഡ്‌സിന്റെ (IRGC) പുതിയ കമാൻഡറായി ജനറൽ അഹമ്മദ് വാഹിദിയെ നിയമിച്ചു. മുൻ മേധാവി മുഹമ്മദ് ഫഖ്‌പൂർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഈ നിർണ്ണായക നിയമനം എന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2025 ഒക്ടോബറിൽ ഇറാന്റെ സായുധ സേനാ ജനറൽ സ്റ്റാഫിന്റെ ഡെപ്യൂട്ടി ചീഫായി നിയമിതനായ വാഹിദി, നേരത്തെ പ്രതിരോധ മന്ത്രിയായും ആഭ്യന്തര മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന വ്യോമാക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും ഐആർജിസി മേധാവി മുഹമ്മദ് പക്പൂറും കൊല്ലപ്പെട്ടിരുന്നു. പിന്നാലെ രാജ്യം അതീവ ഗുരുതരമായ ഭരണപ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഖുദ്‌സ് ഫോഴ്‌സിന്റെ മുൻ കമാൻഡർ കൂടിയായ വാഹിദി ചുമതലയേൽക്കുന്നത്.

1994ൽ ബ്യൂണസ് അയേഴ്സിലെ എഎംഐഎ (AMIA) ജൂത കമ്മ്യൂണിറ്റി സെന്ററിലുണ്ടായ ബോംബാക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2007 മുതൽ അഹമ്മദ് വാഹിദിക്കെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് നിലവിലുണ്ട്. 85 പേർ കൊല്ലപ്പെടുകയും മുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആ സ്ഫോടനത്തിൽ അർജന്റീനയുടെ അഭ്യർത്ഥനപ്രകാരമാണ് ഇന്റർപോൾ നടപടി സ്വീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar