
ഇറാനെതിരെയുള്ള ഇസ്രയേല്‍-യുഎസ് സംഘര്‍ഷം ശക്തമാകുന്ന സാഹചര്യം കണക്കിലെടുത്ത് നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഇത് വലിയ തിരിച്ചടിയാണ് നിരവധി യാത്രക്കാര്‍ക്ക് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി വിവിധ പ്രധാന എയർലൈൻസുകൾ റീഫണ്ടും റീബുക്കിങ്ങും ഉൾപ്പെടേയുള്ളവ പ്രഖ്യാപിച്ചിരിക്കുകയാണ്.
യാത്ര റദ്ദാക്കിയവർക്ക് പൂർണ്ണമായ റീഫണ്ട് നൽകുമെന്നും ടിക്കറ്റുകൾ സൗജന്യമായി റീബുക്ക് ചെയ്യാൻ അവസരമുണ്ടാകുമെന്നും എമിറേറ്റ്സ്, എത്തിഹാദ് തുടങ്ങിയ കമ്പനികൾ അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് എയർലൈൻസുകളുടെ വെബ്സൈറ്റുകൾ വഴി വിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഇറാന്-ഇസ്രയേല്‍ സംഘർഷത്തെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് പണം പൂർണ്ണമായി മടക്കി നല്‍കുമെന്ന് ഇന്‍ഡിഗോയും അറിയിച്ചിട്ടുണ്ട്. മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റാനും അവസരമുണ്ട്. ഫെബ്രുവരി 28നോ അതിന് മുമ്പോ ബുക്ക് ചെയ്തവർക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.