
പശ്ചിമേഷ്യയില് യുദ്ധഭീതി തുടരുന്നതിനിടെ ഇസ്രായേലിന് കനത്ത തിരിച്ചടിയുമായി ഇറാന്. ഇന്നലെ മുതല് ആരംഭിച്ച ഏറ്റുമുട്ടലില് ഇസ്രായേലില് പരിക്കേറ്റവരുടെ എണ്ണം അഞ്ഞൂറായി. പരിക്കേറ്റ 456 പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചതായി ഇസ്രായേലി ആംബുലന്സ് വിഭാഗം അറിയിച്ചു. പിന്നാലെ തെഹ്റാന് വിമാനത്താവളം ഉള്പ്പെടെ വിവിധ ഭാഗങ്ങളില് ഇസ്രായേല് വ്യാപകമായ പ്രത്യാക്രമണം അഴിച്ചുവിട്ടു. ഏഴിടങ്ങളില് ആക്രമണം തുടരുന്നതായി ഇസ്രായേല് മാധ്യമങ്ങള് വ്യക്തമാക്കി.
നേരത്തെ ഇറാന്റെ ഹൃദയഭാഗം ഞങ്ങള് തകര്ക്കാന് പോകുന്നുവെന്ന് പറഞ്ഞാണ് തെഹ്റാന് അടക്കമുള്ള സ്ഥലങ്ങളില് ഇസ്രായേല് ആക്രമണം നടത്തിയത്. ആക്രമണത്തില് തെഹ്റാനിലെ കൊട്ടാരവും കോടതി സമുച്ചയവും തകര്ത്തിരുന്നു. ഇറാന് പ്രതിരോധമന്ത്രി ബ്രിഗേഡിയര് ജനറല് അസീസ് നാസര് സാദേയും മേജര് ജനറല് അബ്ദുല് റഹീം മൗസവിയും വധിക്കപ്പെട്ടതായി ഇറാന് സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച രാവിലെ പ്രതിരോധ കൗണ്സില് യോഗം നടന്നുകൊണ്ടിരിക്കെയുണ്ടായ യുഎസ്, ഇസ്രായേല് ആക്രമണത്തിലാണ് ഇവര് കൊല്ലപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള് ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.