
ലാ ലിഗയിൽ ഒന്നാം സ്ഥാനത്തെ ആധിപത്യം ഉറപ്പിച്ച് ബാഴ്സലോണയുടെ കുതിപ്പ്. വിയ്യാറയലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് ബാഴ്സ മിന്നും വിജയം സ്വന്തമാക്കിയത്. കൗമാര വിസ്മയം ലാമിൻ യമാലിന്റെ ഹാട്രിക് മികവിലാണ് തകര്‍പ്പന്‍ ജയം.
ക്യാമ്പ് നൗവിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ 28, 37, 69 മിനിറ്റുകളിലായിരുന്നു യമാലിന്റെ ഗോളുകൾ. സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി ഒരു ഗോൾ കൂടി നേടിയതോടെ ബാഴ്സയുടെ ഗോൾപട്ടിക പൂർത്തിയായി. വിയ്യാറയലിനായി പാപ്പെ ഗ്വെയ ആശ്വാസ ഗോൾ കണ്ടെത്തി. ഈ വിജയത്തോടെ 26 മത്സരങ്ങളിൽ നിന്ന് 64 പോയിന്റുമായി ബാഴ്സലോണ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി. നാല് പോയിന്റ് വ്യത്യാസത്തിലാണ് റയല്‍ രണ്ടാമതുള്ളത്.
മറ്റൊരു മത്സരത്തില്‍ റയല്‍ ഒവിഡോയെ അത്ലറ്റിക്കോ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ചു. മത്സരത്തിന്റെ അവസാന നിമിഷം അര്ജീനന് താരം ജൂലിയാന് അല്‍വാരസാണ് അത്ലറ്റിക്കോയ്ക്കായി വിജയഗോള്‍ നേടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.