
ടി20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചപ്പോൾ, മലയാളി താരം സഞ്ജു സാംസണെ പ്രശംസ കൊണ്ട് മൂടി കായിക‑സിനിമാ ലോകത്തെ പ്രമുഖര്‍. ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ മുതൽ മലയാളത്തിന്‍റെ മെഗാസ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജ് വരെ സഞ്ജുവിന്‍റെ പോരാട്ടവീര്യത്തെ വാനോളം പുകഴ്ത്തി.
നമ്മുടെ കുട്ടികൾ ഈ പോരാട്ടം അതിമനോഹരമായി കൈകാര്യം ചെയ്തുവെന്ന് സച്ചിന്‍ പറഞ്ഞു. രണ്ട് ഇന്നിംഗ്‌സുകളിലെയും അവസാന ഓവറുകൾ കൃത്യമായി നിയന്ത്രിക്കാനായത് നമുക്ക് മുൻതൂക്കം നൽകിയിട്ടുണ്ട്. ക്രീസിൽ സഞ്ജു സാംസൺ പുലർത്തിയ ആ ശാന്തത കാണാൻ തന്നെ എന്തൊരു ഭംഗിയായിരുന്നു. അത്തരമൊരു സാന്നിധ്യം ഒരു ടീമിന് വലിയ ആത്മവിശ്വാസമാണ്. ഇനി നേരെ സെമി ഫൈനലിലേക്ക്, എന്നായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എക്സ് പോസ്റ്റില്‍ കുറിച്ചത്. ബാറ്റിംഗ് ഇതിഹാസത്തിന് പിന്നാലെ മലയാള സിനിമാലോകവും സഞ്ജുവിന്‍റെ വീരോചിത ഇന്നിംഗ്സിനെ വാഴ്ത്തിക്കൊണ്ടാണ് പ്രതികരണങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.