2 March 2026, Monday

Related news

March 2, 2026
March 2, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026

പാകിസ്ഥാനിലെ ഇറാൻ അനുകൂല പ്രതിഷേധ പ്രകടനം; 23 മരണം, നിരവധി പേർ‌ക്ക് പരിക്കും

Janayugom Webdesk
ഇസ് ലാമാബാദ്
March 2, 2026 9:57 am

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടത്തിന് പിന്നാലെ ഞായറാഴ്ച പാകിസ്ഥാനിലുണ്ടായ വൻ പ്രതിഷേധത്തിൽ 23 പേർ കൊല്ലപ്പെടുകയും നിരവധി പേർ‌ക്ക് പരിക്കേൽക്കുകയും ചെയ്തു. റാച്ചിയിൽ 10 പേരും, സ്കർദുവിൽ 11 പേരും, തലസ്ഥാനമായ ഇസ്‌ലാമാബാദിൽ രണ്ടുപേരും കൊല്ലപ്പെട്ടു. കറാച്ചിയിലെ അമേരിക്കൻ കോൺസുലേറ്റിനു നേരെ നടന്ന പ്രതിഷേധത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവെപിലാണ് 10 പേർ കൊല്ലപ്പെട്ടത്. പ്രതിഷേധക്കാർ കോൺസുലേറ്റിന്റെ മതിൽ തകർക്കുകയും അകത്ത് കടക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് സംഘർഷം രൂക്ഷമായത്.

അതേസമയം പ്രതിഷേധക്കാർ ഐക്യരാഷ്ട്രസംഘടനയുടെ ഓഫിസ് തീയിട്ടു നശിപ്പിച്ചു. ഇവിടെ നടന്ന ഏറ്റുമുട്ടലുകളിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ ഇവിടെ മൂന്ന് ദിവസത്തെ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. പാർലമെന്റും വിദേശ എംബസികളും സ്ഥിതി ചെയ്യുന്നത് റെഡ് സോണിലാണ്. ഇവിടെയുണ്ടായ സംഘർഷങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സെക്ഷൻ 144 പ്രഖ്യാപിച്ചതിനെത്തുടർന്ന് പൊതുയോഗങ്ങൾ നിരോധിച്ചിട്ടുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള 184 ഓളം രാജ്യാന്തര വിമാന സർവിസുകൾ പാകിസ്ഥാന്‍ റദ്ദാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar