2 March 2026, Monday

ബഹ്റൈനില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് തിപിടിത്തം

Janayugom Webdesk
ബഹ്‌റൈൻ
March 2, 2026 11:20 am

ഇറാനും യുഎസ്-ഇസ്രയേല്‍ സഖ്യവും തമ്മിലുള്ള പരസ്പര ആക്രമണങ്ങള്‍ ഗള്‍ഫ് മേഖലയെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ബഹ് റൈനിലെ സല്‍മാന്‍ വ്യവസായ മേഖലയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഒരു വിദേശ കപ്പലിന് തീപിടിക്കുകയും ഒരു ഏഷ്യന്‍ ഒരു ഏഷ്യൻ തൊഴിലാളി കൊല്ലപ്പെടുകയും ചെയ്തുവെന്ന് റിപ്പോർട്ട്. രണ്ട് പേർക്ക് പരുക്കേറ്റ ഈ സംഭവത്തിൽ തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.

മനാമയിലെ ക്രൗൺ പ്ലാസ ഹോട്ടലിന് സമീപം മിസൈൽ പതിച്ചതിനെത്തുടർന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.അതേസമയം, ഇറാനോതിരായ സൈനിക നടപടി ലക്ഷ്യം കാണുന്നതു വരെ തുടരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെയാണ് അദ്ദേഹം പറഞ്ഞത്. ഇനിയും യു എസ് സൈനികർ കൊല്ലപ്പെട്ടേക്കാമെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ മൂന്ന് യു എസ് സൈനികർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.