2 March 2026, Monday

Related news

March 2, 2026
March 2, 2026
February 2, 2026
January 16, 2026
January 7, 2026
December 25, 2025
December 9, 2025
December 9, 2025
November 25, 2025
November 8, 2025

നെതന്യാഹുവിനെ ആശങ്ക അറിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോഡി

Janayugom Webdesk
ന്യൂഡല്‍ഹി
March 2, 2026 12:55 pm

സമീപകാല സംഭവവികാസങ്ങളെകുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക നെതന്യാഹുവിനെ അറിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. അദ്ദേഹവുമായി ടെലഫോണ്‍ സംഭാഷണം നടത്തിയതായും പ്രധാനമന്ത്രി പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ മിഡില്‍ ഈസ്റ്റ് രൂക്ഷമായ സംഘര്‍ഷം നേരിടുന്ന സാഹചര്യത്തിലാണ് ടെലിഫോണ്‍ സംഭാഷണം.സമീപകാല സംഭവവികാസങ്ങളെകുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകള്‍ നെതന്യാഹുവിനെ അറിയിച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു .

സാധാരണക്കാരുടെ സുരക്ഷ ഒരു മുന്‍ഗണനയായി ഊന്നിപ്പറയുകയും ചെയ്തു. ശത്രുത എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ ആവര്‍ത്തിക്കുന്നു, മോഡി എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.ഇറാനിലെ ഇസ്രയേല്‍-യുഎസ് സംയുക്ത വ്യോമാക്രമണത്തിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രാദേശിക ആക്രമങ്ങള്‍ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.യുഎയിലെ. ഇറാന്‍ ആക്രമണത്തെ അപലപിച്ച പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണിത്.ഇന്ത്യന്‍ സമൂഹത്തിന് സുരക്ഷയേര്‍പ്പെടുത്തിയതിന് യുഎ.ഇയ്ക്ക് നന്ദിയറിയിക്കുകയും സംഘര്‍ഷം ലഘൂകരിക്കല്‍, പ്രദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയെ ഇന്ത്യ എല്ലായ്‌പ്പോഴും പിന്തുണക്കുമെന്നും മോഡി പറഞ്ഞു.

യുഎഇയിലെ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ഈ അക്രമങ്ങളില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക്‌ അനുശോചനം അറിയിക്കുകയും ചെയ്തു. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ യുഎഇയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു, മോഡി പറഞ്ഞു വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഇറാന്‍ വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതിന് സംഭാഷണത്തിനും നയതന്ത്രത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ ആഹ്വാനം ആവര്‍ത്തിച്ചു.യുഎഇ, ഖത്തര്‍, കുവൈത്ത് , ബഹ്റൈന്‍ എന്നിവിടങ്ങളിലെ പ്രധാന പ്രാദേശിക പ്രതിനിധികളുമായും ജയ്ശങ്കര്‍ സംസാരിച്ചിരുന്നു. മേഖലയിലെ ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.