4 March 2026, Wednesday

Related news

March 4, 2026
February 11, 2026
January 23, 2026
January 22, 2026
January 21, 2026
December 16, 2025
December 15, 2025
December 3, 2025
December 1, 2025
November 14, 2025

യുദ്ധഭീതിയിൽ വിപണി ഉലയുന്നു; രൂപയുടെ മൂല്യം 92 കടന്നു

ഓഹരി വിപണിയിൽ തകർച്ച
Janayugom Webdesk
മുംബൈ
March 4, 2026 3:28 pm

പശ്ചിമേഷ്യൻ യുദ്ധം ആഗോള വിപണികളെ ഉലയ്ക്കുന്നതിനിടെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. ബുധനാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ യുഎസ് ഡോളറിനെതിരെ 69 പൈസ ഇടിഞ്ഞ് 92.18 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലാണ് രൂപ എത്തിനിൽക്കുന്നത്. തിങ്കളാഴ്ച 91.49 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. ഹോളിയോട് അനുബന്ധിച്ച് ചൊവ്വാഴ്ച വിപണിക്ക് അവധിയായിരുന്നു.

അമേരിക്ക‑ഇറാൻ സംഘർഷം കടുക്കുന്നതിനിടെ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 82.22 ഡോളറായി ഉയർന്നു. ഇന്ത്യയുടെ ഇന്ധന ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ, എണ്ണവില വർദ്ധനവ് രാജ്യത്തിന്റെ ഇറക്കുമതി ചിലവ് കുത്തനെ കൂട്ടുമെന്ന ആശങ്ക നിക്ഷേപകർക്കിടയിലുണ്ട്.

രൂപയുടെ തകർച്ചയ്ക്കൊപ്പം ഇന്ത്യൻ ഓഹരി വിപണിയും കനത്ത നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. സെൻസെക്സ് 1,671 പോയിന്റ് (2.08%) ഇടിഞ്ഞ് 78,567ലും നിഫ്റ്റി 502 പോയിന്റ് (2.02%) ഇടിഞ്ഞ് 24,363ലും എത്തി. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നതും വിപണിയെ പ്രതികൂലമായി ബാധിച്ചു. തിങ്കളാഴ്ച മാത്രം 3,295 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.