4 March 2026, Wednesday

Related news

March 4, 2026
February 28, 2026
February 22, 2026
January 6, 2026
January 3, 2026
December 28, 2025
May 19, 2025
January 25, 2025

ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണയം; ആർ എസ് പി യോഗത്തിൽ തമ്മിലടി

Janayugom Webdesk
കൊല്ലം
March 4, 2026 3:33 pm

ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ആർ എസ് പി യോഗത്തിൽ തമ്മിലടി. എൻ കെ പ്രേമചന്ദ്രന്റെ മകൻ കാർത്തിക്കിനെ അംഗീകരിക്കില്ലെന്ന് യോഗത്തിൽ പങ്കെടുത്ത മണ്ഡലം സെക്രട്ടറി എൻ നൗഷാദ് പറഞ്ഞു. ഇതാണ് തർക്കത്തിന് വഴിവെച്ചത്. സമവായ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് പാർട്ടിയെ എത്തിച്ചത് പ്രേമചന്ദ്രൻ ആണെന്നും നൗഷാദ് പറഞ്ഞു. 

ഇതിനെതിരെ മണ്ഡലം കമ്മിറ്റി അംഗം ബിജു ലക്ഷ്മി കാന്തന്റെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നു. ഇതാണ് കയ്യാങ്കളിയിൽ കലാശിച്ചത്. സംസ്ഥാന സെക്രട്ടറി എ എ അസീസ് ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിൽ ആയിരുന്നു ചേരിതിരിഞ്ഞ് കയ്യാങ്കളി. ഇരവിപുരത്ത് കാർത്തിക്കിനെ സ്ഥാനാർത്ഥി ആക്കുന്നതിൽ പ്രതിഷേധിച്ച് മണ്ഡലം സെക്രട്ടറി നൗഷാദ് രാജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം രാജി അംഗീകരിച്ചിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.