
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് പ്രൊഫസര്‍ വി കെ വിജയന് രാജിവെച്ചു. ഈ മാസം 14ന് ചെയര്‍മാന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് രാജി. ദേവസ്വം മന്ത്രി വി എന്‍ വാസവന് രാജി സമര്‍പ്പിച്ചു. നാല് വര്‍ഷത്തോളം ചെയര്‍മാനായി പ്രവര്‍ത്തിച്ച ശേഷം, ദേവസ്വത്തിനും ക്ഷേത്രത്തിനും ഭക്തജനങ്ങള്‍ക്കുമായി ചെയ്യാന്‍ സാധിച്ച പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ശേഷമേ വിഷയത്തില്‍ പ്രതികരിക്കൂ എന്ന നിലപാടിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് രാജി സമര്‍പ്പിച്ചതെന്ന് ഡോ. വിജയന് അറിയിച്ചു. ഉത്സവം അവസാനിക്കുന്നതുവരെ കാത്തുനില്‍ക്കാതെ ഇന്ന് തന്നെ രാജി നല്കാന് തീരുമാനിച്ചതിന്റെ കാരണം ഭരണപരമായ അനിശ്ചിതത്വം ഒഴിവാക്കുക എന്ന ഉത്തരവാദിത്വബോധമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
തന്റെ കാലയളവില്‍ ദേവസ്വത്തിന്റെ ഭരണപരവും വികസനപരവുമായ വിവിധ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയതായി അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ക്ഷേത്ര സൗകര്യ വികസനം, ഭക്തജന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തല്‍, സാമ്പത്തിക കാര്യക്ഷമത വര്‍ധിപ്പിക്കല്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതായി വിലയിരുത്തപ്പെടുന്നു.
ഡോ. വി കെ വിജയന്റെ രാജിയോടെ പുതിയ ചെയര്‍മാനെ നിയമിക്കുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥന് ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.