4 March 2026, Wednesday

Related news

March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026

ഖമനേയിയുടെ പിൻഗാമി മകൻ മോജ്തബ ഖമനേയിയെന്ന വാർത്ത തള്ളി ഇറാൻ

Janayugom Webdesk
ടെഹ്‌റാൻ
March 4, 2026 7:55 pm

അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ പിൻഗാമിയായി മകൻ മോജ്തബ ഖമേനിയെ തിരഞ്ഞെടുത്തുവെന്ന വാർത്തകൾ ഇറാൻ സർക്കാർ ഔദ്യോഗികമായി നിഷേധിച്ചു. ഇസ്രായേൽ മാധ്യമങ്ങളാണ് മോജ്തബ അധികാരമേൽക്കുമെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇത്തരം വാർത്തകൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും വിദഗ്ധ സമിതി ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും ഇറാൻ കോൺസുലേറ്റ് വ്യക്തമാക്കി.

തന്റെ പിതാവിന്റെ ഓഫീസിന്റെ ചുമതല വഹിച്ചിരുന്ന മോജ്തബയ്ക്ക് ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോർപ്സിലും ഖുദ്‌സ് ഫോഴ്സിലും ശക്തമായ സ്വാധീനമുണ്ട്. 2019ൽ അമേരിക്ക മോജ്തബയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഖമനേയിയേക്കാൾ തീവ്രനിലപാടുള്ള വ്യക്തിയായാണ് മോജ്തബയെ ഇസ്രായേൽ മാധ്യമങ്ങൾ വിലയിരുത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.